നെടുമ്പാശേരിയില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നെടുമ്പാശേരിയില് യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി.
 | 
നെടുമ്പാശേരിയില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: നെടുമ്പാശേരിയില്‍ യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. അത്താണിയില്‍ ബാറിന് മുന്നില്‍ വെച്ചായിരുന്നു കൊല നടന്നത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാപ്പ കേസുകളില്‍ പ്രതിയായ ബിനു എന്നയാളും സംഘവുമാണ് കൊലയ്ക്ക് പിന്നില്‍. പ്രതികള്‍ കാപ്പ നിയമ പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ളവരാണ്.

ബിനോയിയും കാപ്പ നിയമം അനുസരിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അത്താണി ബോയ്‌സ് എന്ന് അറിയപ്പെടുന്ന ഗുണ്ടാ സംഘത്തില്‍ അംഗമാണ് ബിനോയ് എന്നും പോലീസ് അറിയിച്ചു.