ഒന്നാം സമ്മാനം ഒരു കോടി രൂപ വീതം 5 പേര്‍ക്ക്; കേരള ലോട്ടറിയുടെ ഭാഗ്യമിത്ര വരുന്നു

സംസ്ഥാന ലോട്ടറി വകുപ്പ് പുതിയ ലോട്ടറി അവതരിപ്പിക്കുന്നു.
 | 
ഒന്നാം സമ്മാനം ഒരു കോടി രൂപ വീതം 5 പേര്‍ക്ക്; കേരള ലോട്ടറിയുടെ ഭാഗ്യമിത്ര വരുന്നു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പ് പുതിയ ലോട്ടറി അവതരിപ്പിക്കുന്നു. ഭാഗ്യമിത്ര എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ പ്രതിമാസ ബംപര്‍ നവംബര്‍ 1ന് അവതരിപ്പിക്കും. 5 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 5 പേര്‍ക്ക് ഒന്നാം സമ്മാനമായി നല്‍കും. സംസ്ഥാനത്ത് ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറിയാണ് ഇത്.

ഡിസംബര്‍ 6ന് ആദ്യ നറുക്കെടുപ്പ് നടത്തും. 100 രൂപയാണ ടിക്കറ്റിന്റെ വില. 78.13 രൂപയാണ് ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. 28 ശതമാനം ജിഎസ്ടി കൂടി കൂട്ടി 100 വിലയീടാക്കും. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരിക്കും ഭാഗ്യമിത്ര നറുക്കെടുക്കുക.

ധനകാര്യമന്ത്രി തോമസ് ഐസക് ലോട്ടറി പ്രകാശനം ചെയ്യും. പുതിയ സോഫ്റ്റ് വെയര്‍, മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും ഇതിനൊപ്പം നടക്കും. ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റുകള്‍ റദ്ദാക്കിയിരുന്നു. ഇതില്‍ നിന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് പുതിയ ലോട്ടറി അവതരിപ്പിക്കുന്നത്.