കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്‍മാരെന്ന് ആക്ഷേപിച്ച് കന്നഡ ചാനല്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

മംഗളൂരുവില് വാര്ത്താ റിപ്പോര്ട്ടിംഗിനിലെ പോലീസ് കസ്റ്റഡിയില് എടുത്ത മലയാളി മാധ്യമപ്രവര്ത്തകരെ വ്യാജ മാധ്യമപ്രവര്ത്തകര് എന്ന് ആക്ഷേപിച്ച് കന്നഡ ചാനല്.
 | 
കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ വ്യാജന്‍മാരെന്ന് ആക്ഷേപിച്ച് കന്നഡ ചാനല്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

കൊച്ചി: മംഗളൂരുവില്‍ വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിലെ പോലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരെ വ്യാജ മാധ്യമപ്രവര്‍ത്തകര്‍ എന്ന് ആക്ഷേപിച്ച് കന്നഡ ചാനല്‍. വാര്‍ത്താ ചാനലായ ന്യൂസ്9 ആണ് അധിക്ഷേപവുമായി രംഗത്തെത്തിയത്. വെന്റ് ലോക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മാതൃഭൂമി ന്യൂസ്, ന്യൂസ് 18 കേരള, മീഡിയ വണ്‍ വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും ക്യാമറമാന്‍മാരെയുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

കേരളത്തില്‍ നിന്നെത്തിയ ഇവര്‍ മാരകായുധങ്ങളും ക്യാമറകളുമായി ആശുപത്രിയില്‍ കടന്നുകയറാന്‍ ശ്രമിച്ചുവെന്നാണ് ന്യൂസ്9 വാര്‍ത്ത നല്‍കിയിരിക്കുന്നത്. 50 വ്യാജ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തുവെന്നും ചാനല്‍ പറയുന്നു. കന്നഡ ചാനലിന്റെ വ്യാജ പ്രചാരണത്തിനെതിരെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധമാണ് ചാനലിനെതിരെ ഉയരുന്നത്. ബംഗളൂരുവിലെ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചാനല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ തിരുത്ത് നല്‍കിയിട്ടില്ല.

മംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന വിശദീകരിച്ചാണ് മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരുടെ മൊബൈല്‍ ഫോണുകളും ക്യാമറകളും പിടിച്ചെടുത്തു. മംഗളൂരുവില്‍ നിന്ന് വാര്‍ത്തകള്‍ പുറത്ത് പോകുന്നത് നിയന്ത്രിക്കാനാണ് പോലീസ് മാധ്യമങ്ങളെ തടയുന്നത്.