കോട്ടയത്ത് നിപ്പ സാന്നിധ്യം; മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത

കോട്ടയത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സൂചന. വൈറസ് ബാധിച്ച മേഖലയായ കോഴിക്കോട് പേരാമ്പ്രയില്നിന്നു കോട്ടയത്തു വിവാഹ ചടങ്ങില് പങ്കെടുക്കാനെത്തിയ 45 വയസുകാരനിലാണ് അസുഖ ലക്ഷണങ്ങള് കണ്ടെത്തിയിരിക്കുന്നത്. എന്നാല് ഇയാളുടെ അസുഖം നിപ്പ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഉടനീളം അതീവ ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
 | 

കോട്ടയത്ത് നിപ്പ സാന്നിധ്യം; മലപ്പുറത്ത് മൂന്ന് പഞ്ചായത്തുകളില്‍ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു; സംസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: കോട്ടയത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സൂചന. വൈറസ് ബാധിച്ച മേഖലയായ കോഴിക്കോട് പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 45 വയസുകാരനിലാണ് അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇയാളുടെ അസുഖം നിപ്പ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഉടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കടുത്ത പനിയും ശ്വാസം മുട്ടലും മൂലം ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസലേറ്റഡ് വാര്‍ഡിലാണ് ഇയാളെ ചികിത്സിക്കുന്നത്. അതേസമയം മലപ്പുറത്തെ മൂന്ന് പഞ്ചായത്തുകളിലെ അംഗന്‍വാടികള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് അവധി നല്‍കിയിരിക്കുന്നത്.

കണ്ണൂരിലും കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ജില്ലാ അതോറിറ്റികള്‍ തീരുമാനിച്ചത്. ഇയാളെ ചികിത്സിച്ച നഴ്‌സിനും കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.