പാലായില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി? ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്ന് സൂചന

അടുത്ത മാസം നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില് ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്ത്ഥിയാകുമെന്ന് സൂചന.
 | 
പാലായില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥി? ജോസഫ് വിഭാഗം എതിര്‍ക്കില്ലെന്ന് സൂചന

കോട്ടയം: അടുത്ത മാസം നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെങ്കിലും മണ്ഡലം കൈവിട്ടു പോകുന്ന സാഹചര്യം ഉണ്ടാക്കില്ലെന്നാണ് പി.ജെ.ജോസഫ് വിഭാാഗം വ്യക്തമാക്കിയിരിക്കുന്നത്. അപ്രകാരമാണെങ്കില്‍ നിഷയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ജോസഫ് വിഭാഗം എതിര്‍ക്കാനിടയില്ല. സമവായ സാധ്യതകളുണ്ടെന്ന സൂചന കഴിഞ്ഞ ദിവസം ജോസഫ് നല്‍കിയിരുന്നു.

യുഡിഎഫ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു ജോസഫ് വ്യക്തമാക്കിയത്. ജയസാധ്യതയുണ്ടെങ്കില്‍ നിഷയെ പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ ചെയര്‍മാന്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും ജോസഫ് പറഞ്ഞിരുന്നു. ഇത് ആഭ്യന്തര യുദ്ധത്തിന്റെ കനലുകള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ്. കെ.എം.മാണിയുടെ സിറ്റിംഗ് സീറ്റായ പാലാ അദ്ദേഹത്തിന്റെ മരണശേഷവും നിലനിര്‍ത്തുക എന്നത് കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ അഭിമാന പ്രശ്‌നമാണ്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് അടിയന്തര നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടാകരുതെന്നും യുഡിഎഫ് കേരള കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസിന്റെ ഏറ്റവു പ്രധാന കോട്ടയായ പാലായില്‍ പാര്‍ട്ടിക്ക് തന്നെയാണ് വിജയ സാധ്യത. സ്ഥാനാര്‍ത്ഥി കെ.എം.മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമ്പോള്‍ അത് ഉറപ്പിക്കാനാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.