നീറ്റാ ജലാറ്റിൻ കമ്പനിയുടെ ഓഫീസ് അടിച്ച് തകർത്തു

നീറ്റാ ജലാറ്റിൻ കമ്പനിയുടെ കൊച്ചിയിലെ കോർപറേറ്റ് ഓഫിസിന് നേരെ ആക്രമണം. കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന ഓഫിസിനു നേരെയാണ് ഇന്ന് രാവിലെ എട്ടരയോടെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്തുനിന്ന് മാവോയിസ്റ്റ് ലഘുലേഖകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്. ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തിട്ടുണ്ട്.
 | 

കൊച്ചി:

തൃശൂർ കാതികൂടത്ത് പ്രവർത്തിക്കുന്ന നീറ്റ ജലാറ്റിൻ ഫാക്ടറിക്കെതിരെയുള്ള സമരം തുടരുന്ന സാഹചര്യത്തിലാണ് ആക്രമണം. മലിനീകരണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് വിലയിരുത്തുന്നത്.