കന്യാസ്ത്രീ പീഡനം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കന്യാസ്ത്രീയെ മുന് ജലന്ധര് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല് പീഡിപ്പിച്ച കേസില് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം സ്വതന്ത്രമായി തുടരട്ടെയെന്ന് കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി പിന്വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 | 

കന്യാസ്ത്രീ പീഡനം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയെ മുന്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം സ്വതന്ത്രമായി തുടരട്ടെയെന്ന് കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസിന് കോടതി അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ബിഷപ്പ് ഇന്ന് ജാമ്യാപേക്ഷ നല്‍കും. ഉച്ചക്ക് 2.30 വരെയാണ് കസ്റ്റഡി കാലാവധിയെന്നതിനാല്‍ ജാമ്യഹര്‍ജി ഇന്ന് പരിണിക്കാന്‍ സാധ്യതയില്ല.

ഉച്ചക്കു ശേഷം ബിഷപ്പിനെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും.