ക്യാന്‍സര്‍ രോഗിയായതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസില് റിമാന്ഡില് കഴിയുന്ന മുന്മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്സ് കസ്റ്റഡിയില് വിടില്ലെന്ന് കോടതി.
 | 
ക്യാന്‍സര്‍ രോഗിയായതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയില്‍ വിടില്ലെന്ന് കോടതി

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടില്ലെന്ന് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യം അറിയിച്ചത്. ക്യാന്‍സര്‍ ചികിത്സയിലായതിനാല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധയുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇബ്രാഹിം കുഞ്ഞ് ക്യാന്‍സര്‍ ബാധിതനാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന അസ്ഥിയെയും മജ്ജയെയും ബാധിക്കുന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. നട്ടെല്ലിന് ക്ഷതമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നവംബര്‍ 19ന് കീമോതെറാപ്പിക്ക് വിധേയനായി. ഇനി ഡിസംബര്‍ 3ന് വീണ്ടും കീമോതെറാപ്പി ചെയ്യണമെന്നും മെഡിക്കല്‍ ബോര്‍ഡ് ്‌വ്യക്തമാക്കി.

നിലവില്‍ ലേക്ക്‌ഷോര്‍ ആശുപത്രിയിലാണ് ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത്. നിലവിലെ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ചെയ്യാന്‍ കഴിയുമോ എന്ന് അറിയിക്കണമെന്ന് എറണാകുളം ഡിഎംഒയോട് കോടതി ആവശ്യപ്പെട്ടു. ആശുപത്രി മാറ്റുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അഭിപ്രായം പരിഗണിച്ചായിരിക്കും തീരുമാനം എടുക്കുക.