ബാർ കോഴ: മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത

ബാർ കോഴ കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത. മാണി കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
 | 

ബാർ കോഴ: മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം:
ബാർ കോഴ കേസിൽ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത. മാണി കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന തെളിവുകൾ സമർപ്പിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി നവാസ് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മാണിക്കെതിരായ ആരോപണത്തെ കുറിച്ച് വിജിലൻസ് നടത്തിയ ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കാനും ലോകായുക്ത നിർദ്ദേശിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.