ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് പോലീസ്

ആത്മഹത്യ ചെയ്ത എന്ജിനീയറിംഗ് കോളേജ് വിദ്യാര്ത്ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി കണ്ടെത്താനായില്ലെന്ന് പോലീസ്. പരിശോധനയില് കോപ്പിയടിക്കുള്ള സാധ്യതകണ്ടെത്താനായില്ലെന്ന് എഡിജിപി സുദേഷ് കുമാര് പറഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതായി ആരും മൊഴി നല്കിയില്ലെന്നും എഡിജിപി വ്യക്തമാക്കി.
 | 

ജിഷ്ണു കോപ്പിയടിച്ചതിന് തെളിവില്ലെന്ന് പോലീസ്

തൃശൂര്‍: ആത്മഹത്യ ചെയ്ത എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി കണ്ടെത്താനായില്ലെന്ന് പോലീസ്. പരിശോധനയില്‍ കോപ്പിയടിക്കുള്ള സാധ്യതകണ്ടെത്താനായില്ലെന്ന് എഡിജിപി സുദേഷ് കുമാര്‍ പറഞ്ഞു. ജിഷ്ണു കോപ്പിയടിച്ചതായി ആരും മൊഴി നല്‍കിയില്ലെന്നും എഡിജിപി വ്യക്തമാക്കി.

മാനസിക പീഡനം നേരിട്ടെന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും എഡിജിപി പറഞ്ഞു. മോഴികളും തെളിവുകളും പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണ പുരോഗതി എഡിജിപി വിലയിരുത്തി. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാര്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ കിരണ്‍ നാരായണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോപ്പിയടി പിടിച്ചതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു എന്ന് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത് വിവാദത്തിന് കാരണമായിരുന്നു. ഇതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.