ബാർ കോഴ: രാജി വയ്ക്കില്ലെന്ന് മാണി

ബാർ കോഴ കേസിൽ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് കെ.എം മാണി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും വിജിലൻസ് അന്വേഷണം നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 | 

ബാർ കോഴ: രാജി വയ്ക്കില്ലെന്ന് മാണി
തിരുവനന്തപുരം:
ബാർ കോഴ കേസിൽ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ മന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് കെ.എം മാണി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും വിജിലൻസ് അന്വേഷണം നേരിടുന്ന മറ്റ് മന്ത്രിമാരും രാജിവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി രാജി വച്ച് അന്വേഷണം നേരിടണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. മാണിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.