നൗഷാദിന്റെ പുതിയ കടയ്ക്ക് ഉദ്ഘാടകരായി നാട്ടുകാര്‍; വന്‍ തിരക്ക്

നൗഷാദിന്റെ പുതിയ കടയ്ക്ക് ഉദ്ഘാടകരായി നാട്ടുകാര്.
 | 
നൗഷാദിന്റെ പുതിയ കടയ്ക്ക് ഉദ്ഘാടകരായി നാട്ടുകാര്‍; വന്‍ തിരക്ക്

കൊച്ചി: ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് ചാക്കുകള്‍ നിറയെ വസ്ത്രങ്ങള്‍ നല്‍കിയ നൗഷാദിന്റെ പുതിയ കടയ്ക്ക് ഉദ്ഘാടകരായി നാട്ടുകാര്‍. ജില്ലാ കളക്ടര്‍ക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് നാട്ടുകാര്‍ ഉദ്ഘാടനം നടത്തിയത്. വഴിയോരക്കച്ചവടക്കാരനായിരുന്ന നൗഷാദ് നേരത്തേ ഒരു കടമുറി കണ്ടുവെച്ചിരുന്നു.

പുതിയ സ്റ്റോക്ക് എത്തിയതോടെ ഇവിടെ കട ആരംഭിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം ആദ്യ വില്പന വിദേശ മലയാളിയായ അഫി അഹമ്മദിന്റെ വകയായിരുന്നു. ഒരു ലക്ഷം രൂപയുടെ ചെക്കുമായാണ് അഫി അഹമ്മദ് എത്തിയത്. നൗഷാദിനെയും കുടുംബത്തെയും അഫി ഗള്‍ഫിലേക്ക് ക്ഷണിച്ചു.

നൗഷാദിന്റെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഫി ഒരു ലക്ഷം രൂപ നല്‍കും. മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപയാണ് നൗഷാദിന്റെ കടയിലെ വില.