ശബരിമലയില്‍ ചര്‍ച്ചക്കില്ല; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

ശബരിമല വിഷയത്തില് ചര്ച്ചക്ക് തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം തള്ളി എന്എസ്എസ്. വിഷയത്തില് ചര്ച്ചക്കില്ലെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി.സുകുമാരന് നായര് പുറപ്പെടുവിച്ച പ്രസ്താവനയില് വ്യക്തമാക്കി. ശബരിമലയിയെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും നേരത്തേ ഫോണിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യത്തില് അനുകൂല പ്രതികരണമല്ല ഇവരില് നിന്നുണ്ടായത്.
 | 
ശബരിമലയില്‍ ചര്‍ച്ചക്കില്ല; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം തള്ളി എന്‍എസ്എസ്. വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ശബരിമലയിയെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും നേരത്തേ ഫോണിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂല പ്രതികരണമല്ല ഇവരില്‍ നിന്നുണ്ടായത്.

പിന്നീട് ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ക്കോ കൂടിക്കാഴ്ചക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല. അതിന് ആഗ്രഹമില്ലെന്നും അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. സുപ്രീം കോടതി ഇനിയും മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും വിശ്വാസ വിഷയത്തില്‍ എടുത്ത നിലപാടില്‍ എന്‍എസ്എസ് ഉറച്ചു നില്‍ക്കുംമെന്നും സര്‍ക്കാരാണ് നിലപാട് തിരുത്തേണ്ടതെന്നും പ്രസ്താവന പറയുന്നു.

എന്‍എസ്എസുമായി ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണമെങ്കില്‍ അങ്ങോട്ടു പോയി ചര്‍ച്ച നടത്താനും തയ്യാറാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.