ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമലയില് നടക്കുന്നത് പോലീസ് ഭരണമാണെന്ന് എന്എസ്എസ്. ജനറല് സെക്രട്ടറി ജി.സുകുമാരന് നായരാണ് ഇക്കാര്യം വാര്ത്താക്കുറിപ്പില് അറിയിച്ചത്. നിയന്ത്രണം മൂലം ശബരിമലയിലേക്ക് ഭക്തര് എത്താന് മടിക്കുകയാണെന്നും എന്എസ്എസ് ആരോപിച്ചു.
 | 
ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ശബരിമലയില്‍ നടക്കുന്നത് പോലീസ് ഭരണമാണെന്ന് എന്‍എസ്എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. നിയന്ത്രണം മൂലം ശബരിമലയിലേക്ക് ഭക്തര്‍ എത്താന്‍ മടിക്കുകയാണെന്നും എന്‍എസ്എസ് ആരോപിച്ചു.

അറസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്. സൂപ്രീം കോടതി വിധി ധൃതിയില്‍ നടപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തിയ നീക്കമാണ് പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമാക്കിയതെന്നും പ്രസ്താവന പറയുന്നു.

അകാരണമായി ആളുകളെ അറസ്റ്റ് ചെയ്യുന്നതും ജയിലില്‍ അടക്കുന്നതും അംഗീകരിക്കാനാകില്ല. ഇത് വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ ഉപകരിക്കൂ. ശബരിമലയില്‍ യുദ്ധസമാനമായ സാഹതര്യമാണ് നിലനില്‍ക്കുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.