ഓണം ബംപര്‍; 12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

ഓണം ബംപര് ലോട്ടറി നറുക്കെടുത്തു.
 | 
ഓണം ബംപര്‍; 12 കോടിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

തിരുവനന്തപുരം: ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ടിഎം 160869 എന്ന ടിക്കറ്റിനാണ ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപയാണ് ഒന്നാം സമ്മാനാര്‍ഹന് ലഭിക്കുക. ആദായ നികുതിയും ഏജന്റ് കമ്മീഷനും ഈടാക്കിയ ശേഷം 7.56 കോടി രൂപ സമ്മാനത്തുകയായി നല്‍കും.

ടിഎ 514401 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷംവീതം രണ്ടാംസമ്മാനം. മൂന്നാംസമ്മാനമായ 10 ലക്ഷംരൂപ 20 പേര്‍ക്ക് ലഭിക്കും. ഓരോ സീരീസിലെയും രണ്ടുപേര്‍ക്ക് വീതമാണ് ഈ സമ്മാനം ലഭിക്കുക. 46 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇവ മുഴുവനും വിറ്റു പോയിരുന്നു.