സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.
 | 
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ സ്വദേശിനി ആസിയ (62) ആണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി. രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ഇവര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

പക്ഷാഘാതത്തെ തുടര്‍ന്ന് തലശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ 17-ാം തിയതി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 20-ാം തിയതിയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ ആസിയയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 6 വര്‍ഷങ്ങളായി ഇവര്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്നത് വ്യക്തമല്ല. ഇവരുടെ കുടുംബത്തില്‍ എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.