സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണങ്ങള്‍ 24 ആയി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.
 | 
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ആകെ മരണങ്ങള്‍ 24 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച മരിച്ച തങ്കപ്പന് (76) കോവിഡ് ബാധയുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്ന് ശനിയാഴ്ച നാട്ടിലെത്തിയ തങ്കപ്പനെ ശ്വാസകോശ രോഗങ്ങളുമായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

തിരുവനന്തപുരം നെട്ടയം സ്വദേശിയാണ്. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം മരിച്ചത്. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച രാത്രിയാണ് ഫലം വന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 24 ആയി ഉയര്‍ന്നു.