സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.
 | 
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇന്ന് രാവിലെ മരിച്ച കൊല്ലം, പുത്തൂര്‍, തേവലപ്പുറം സ്വദേശി മനോജിന് (24) കോവിഡ് സ്ഥിരീകരിച്ചു. മനോജിനെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ദുബായില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ജൂലൈ 2നാണ് മനോജ് ദുബായില്‍ നിന്നെത്തിയത്. തുടര്‍ന്ന് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രണ്ടു ദിവസമായി കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിയോടെ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചിരുന്നു.

സ്രവ പരിശോധനയ്ക്കായി ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.