ഒരു മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടിയില്‍ മരണസംഖ്യ 27

പെട്ടിമുടി ദുരന്തസ്ഥലത്ത് തെരച്ചില് തുടരുന്നു.
 | 
ഒരു മൃതദേഹം കൂടി കണ്ടെത്തി; പെട്ടിമുടിയില്‍ മരണസംഖ്യ 27

മൂന്നാര്‍: പെട്ടിമുടി ദുരന്തസ്ഥലത്ത് തെരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. അരുണ്‍ മഹേശ്വറിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. കനത്ത മഴ തുടരുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വനംമന്ത്രി കെ.രാജു ഇന്ന് ദുരന്തസ്ഥലം സന്ദര്‍ശിക്കും.

തെരച്ചില്‍ മൂന്നാം ദിവസമാണ് തുടരുന്നത്. ഇന്ന് കൂടുതല്‍ ജെസിബികള്‍ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെട്ടിമുടിയില്‍ തന്നെ സംസ്‌കരിച്ചു.

ഇനിയും 40ഓളം പേരെ കണ്ടെത്താനുണ്ട്. പെട്ടിമുടിയാറിലൂടെ ആളുകള്‍ ഒഴുകിപ്പോയതായും സംശയമുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. .