കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ ബാധ സ്ഥിരീകരിച്ചു

ഒരാള്ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയര്ന്നു. നഴ്സിംഗ് വിദ്യാര്ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്ത്ഥിനി കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലാണ്
 | 

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ്പ ബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് സൂചന. വ്യക്തികളുടെ രോഗപ്രതിരോധ ശേഷിയനുസരിച്ച് രോഗ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 12 പേര്‍ നിപ്പ ബാധിച്ച് മരിച്ചതായാണ് കണക്ക്. മലപ്പുറത്തും കോഴിക്കോടും രോഗ ബാധിത മേഖലകളില്‍ കേന്ദ്ര ദുരന്ത നിവാരണ സേന ഇന്ന് സന്ദര്‍ശനം നടത്തുന്നുണ്ട്.