എന്‍ഐഎ ചോദ്യംചെയ്യല്‍; കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല, മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് മുല്ലപ്പള്ളി

മന്ത്രി കെ.ടി.ജലീലിനെ എന്ഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തില് രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം
 | 
എന്‍ഐഎ ചോദ്യംചെയ്യല്‍; കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് ചെന്നിത്തല, മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗുരുതരമാണ്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. രാജി ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ജലീലിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം മുഖ്യമന്ത്രി തന്നെ രാജിവെക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി മന്ത്രിസഭ പിരിച്ചുവിട്ട് രാജി സമര്‍പ്പിച്ച് പൊതുതെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് ഏതെങ്കിലും ഒരു വ്യക്തിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെ വരുമ്പോള്‍ നമ്മുടെ നാട് കണ്ട ഏറ്റവും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ 6 മണിയോടെയാണ് മന്ത്രി കെ.ടി.ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രി എത്തിയത്.