ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; പ്രതികളായ വൈദികര്‍ കീഴടങ്ങി

കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില് പ്രതികളായ വൈദികര് കീഴടങ്ങി. ഒളിവിലായിരുന്ന ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില് ഫാ. എബ്രഹാം വര്ഗീസ് (സോണി), നാലാം പ്രതി ഡല്ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ. ജോര്ജ് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ മുന്കൂര് ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.
 | 

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; പ്രതികളായ വൈദികര്‍ കീഴടങ്ങി

കൊല്ലം: കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ വൈദികര്‍ കീഴടങ്ങി. ഒളിവിലായിരുന്ന ഒന്നാം പ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), നാലാം പ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ജെയ്‌സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ നേരത്തേ കീഴടങ്ങിയിരുന്നു.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്. ഒന്നാം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റുപ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.