പി.സി. ജോര്‍ജ് രാജി പ്രഖ്യാപിച്ചു; മാണിക്ക് തന്നെ മാതൃകയാക്കാമെന്ന് ജോര്‍ജ്

രാജിക്കില്ലെന്ന് കെ.എം. മാണി അറിയിച്ചതിനേത്തുടര്ന്ന് തലസ്ഥാനത്ത് നാടകീയ രാഷ്ട്രീയ നീക്കങ്ങള്. കേര കോണ്ഗ്രസ് എംഎല്എയും മുന് ചീഫ് വിപ്പുമായ പി. സി. ജോര്ജ് എംഎല്എ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജിക്കത്ത് സ്പീക്കര്ക്കും യുഡിഎഫ് കണ്നവീനര്ക്കും കൈമാറിയതായി ജോര്ജ് പറഞ്ഞു.
 | 
പി.സി. ജോര്‍ജ് രാജി പ്രഖ്യാപിച്ചു; മാണിക്ക് തന്നെ മാതൃകയാക്കാമെന്ന് ജോര്‍ജ്

തിരുവനന്തപുരം: രാജിക്കില്ലെന്ന് കെ.എം. മാണി അറിയിച്ചതിനേത്തുടര്‍ന്ന് തലസ്ഥാനത്ത് നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍. കേര കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ ചീഫ് വിപ്പുമായ പി. സി. ജോര്‍ജ് എംഎല്‍എ സ്ഥാനം രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജിക്കത്ത് സ്പീക്കര്‍ക്കും യുഡിഎഫ് കണ്‍നവീനര്‍ക്കും കൈമാറിയതായി ജോര്‍ജ് പറഞ്ഞു. മാണിയെ മടുത്തതായും മാണിക്ക് തന്നെ മാതൃകയാക്കാമെന്നും ജോര്‍ജ് പറഞ്ഞു.

മാണിയ്‌ക്കൊപ്പം കൈക്കൂലിക്കച്ചവടെ നടത്തിയ മുഖ്യമന്ത്രിയും രാജി വയക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. മാണി നടത്തുന്നത് പൊറാട്ടു നാടകമാണ്. കോണ്‍ഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചാല്‍ മാണി പിന്നാലെ വാലാട്ടി ചെല്ലും. മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ് തീര്‍ന്നു. ആകെ കേരളത്തില്‍ മാത്രമുള്ള കോണ്‍ഗ്രസ് അത് നശിപ്പിക്കരുതെംന്നും ജോര്‍ജ് പറഞ്ഞു. തന്റെ രാജി ആവശ്യമുള്ള സമയത്താണെന്നും ജോര്‍ജ് വ്യക്തമാക്കി.

അതേ സമയം രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചു. മാണി രാജി വയ്ക്കണമെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. മാണി വിഭാഗം എതിരഭിപ്രായം അറിയിച്ചതിനാല്‍ യുഡിഎഫ് നേതാക്കള്‍ തലസ്ഥാനത്ത് ചര്‍ച്ചകളിലാണ്. മാണിക്ക് വേണ്ടി മന്ത്രിസ്ഥാനമുള്‍പ്പെടെയുള്ള പദവികളൊന്നും ഒഴിയേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.