മാണി നേരത്തേ രാജിവയ്ക്കണമായിരുന്നു: പി.സി ജോർജ്

ബാർ കോഴ വിവാദം ഉയർന്നപ്പോൾ തന്നെ മാണി രാജിവയ്ക്കണമായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി. ജോർജ്.
 | 
മാണി നേരത്തേ രാജിവയ്ക്കണമായിരുന്നു: പി.സി ജോർജ്

 

പൂഞ്ഞാർ: ബാർ കോഴ വിവാദം ഉയർന്നപ്പോൾ തന്നെ മാണി രാജിവയ്ക്കണമായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി. ജോർജ്. രാജിവെച്ച് സത്യം തെളിയിക്കാൻ അവസരമുണ്ടായിരുന്നു. അന്ന് രാജിവെച്ചിരുന്നെങ്കിൽ ഇന്ന് തിരിച്ച് വരാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സി. ജോർജ്.

കോഴ ആരോപണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. മാണി അന്വേഷണം നേരിട്ട് വിജയിച്ച് തിരിച്ച് വരണമായിരുന്നു. കേരളാ കോൺഗ്രസിനെ നടുക്കടലിൽ തള്ളിവിട്ടത് ആരാണെന്ന് മാണി വ്യക്തമാക്കണമെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. ബാർ കോഴയിലെ പാർട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത് വിടരുത്. അന്വേഷണ റിപ്പോർട്ട് മൂടിവെക്കണമെന്നും ജോർജ് കൂട്ടിച്ചേർത്തു.