കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശി കറങ്ങി നടന്നത് 8 ദിവസം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് പ്രതിസന്ധിയില്‍

ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ദുബായില് നിന്നെത്തി കറങ്ങി നടന്നത് 8 ദിവസം.
 | 
കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശി കറങ്ങി നടന്നത് 8 ദിവസം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് പ്രതിസന്ധിയില്‍

പാലക്കാട്: ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ദുബായില്‍ നിന്നെത്തി കറങ്ങി നടന്നത് 8 ദിവസം. ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് അനുസരിക്കാതെ ബന്ധുവീടുകളില്‍ പോവുകയും ബാങ്കുകള്‍, പള്ളി, യത്തീം ഖാന തുടങ്ങിയവ സന്ദര്‍ശിക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ റൂട്ട് മാപ്പ് തയ്യറാക്കുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.

ദുബായില്‍ നിന്ന് കഴിഞ്ഞ 13-ാം തിയതിയാണ് ഇയാള്‍ നാട്ടിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇയാള്‍ മണ്ണാര്‍ക്കാട്ട് എത്തി. പലയിടങ്ങളിലും കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളെ കണ്ടെത്തിയത് 21-ാം തിയതിയാണ്. ഇതിനിടെ ഇയാള്‍ മലപ്പുറത്തും പോയി തിരിച്ചെത്തിയിരുന്നു.

പാലക്കാട് ഇതുവരെ 3 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും സാരമായ വര്‍ദ്ധനവുണ്ട്.