സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി

കാസര്കോട് നടന്ന സംസ്ഥാന സ്കൂള് കലോത്സവത്തില് പാലക്കാട് ജില്ല കിരീടം നിലനിര്ത്തി.
 | 
സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് കിരീടം നിലനിര്‍ത്തി

കാസര്‍കോട്: കാസര്‍കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്തി. 951 പോയിന്റുകള്‍ നേടിയ പാലക്കാട് രണ്ട് പോയിന്റുകള്‍ക്കാണ് കോഴിക്കോടിനെയും കണ്ണൂരിനെയും പിന്നിലാക്കി കലാകിരീടം സ്വന്തമാക്കിയത്. 949 പോയിന്റുകളുമായി ഈ രണ്ട് ജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു.

കണ്ണൂരിനാണ് മൂന്നാം സ്ഥാനം. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് പാലക്കാട് സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാകുന്നത്. 12 വര്‍ഷം മുന്‍പ് കൈവിട്ട കലാകിരീടം കഴിഞ്ഞ വര്‍ഷമായിരുന്നു പാലക്കാട് തിരിച്ചു പിടിച്ചത്. അതിന് മുന്‍പ് കോഴിക്കോടിന്റെ കൈവശമായിരുന്നു കിരീടം. ഇതിനിടയില്‍ 2015ല്‍ പാലക്കാടും കോഴിക്കോടും തുല്യ പോയിന്റുകള്‍ നേടി കിരീടം പങ്കുവെച്ചിരുന്നു.

പാലക്കാട് – 951, 2 കോഴിക്കോട് – 949, കണ്ണൂർ – 949, 3 തൃശൂര്‍ – 940, 4. മലപ്പുറം – 909, 5. എറണാകുളം – 904, 6. തിരുവനന്തപുരം – 898 7. കോട്ടയം – 894, 8. കാസര്‍കോട് – 875, 9. വയനാട് – 874, 10. ആലപ്പുഴ – 868, 11 കൊല്ലം – 860, 12. പത്തനംതിട്ട – 773, 13. ഇടുക്കി – 722 എന്നിങ്ങനെയാണ് പോയിന്‍റ് നില.