മലയാളി ഗവേഷകന് അസ്രിയേലി ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ്‌

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലില് പങ്കാൡായ മലയാളി ശാസ്ത്രജ്ഞന് ഒരു ലക്ഷം ഡോളറിന്റെ വിദേശ സ്കോളര്ഷിപ്പ്. ഗുരുത്വതരംഗങ്ങളേക്കുറിച്ച് പഠനം നടത്തുന്ന ലേസര് ഇന്ഫെറോമീറ്റര് ഗ്രാവിറ്റേഷണല് വേവ് ഒബ്സര്വേറ്ററി (ലിഗോ) പ്രോജക്ടില് അംഗമായ അജിത്ത് പരമേശ്വരനാണ് ഈ ബഹുമതി ലഭിച്ചത്.അസ്രിയേലി ഫൗണ്ടേഷന്റെ 2017 ഗ്ലോബല് സ്കോളര് എന്ന പദവിക്കൊപ്പമാണ് കനേഡിയന് ഇന്സ്റ്റിറ്റ്യൂട്ട് ഫോര് അഡ്വാന്സ്ഡ് റിസര്ച്ച് (സിഫാര്) സ്കോളര്ഷിപ്പ് ലഭിച്ചത്.
 | 

മലയാളി ഗവേഷകന് അസ്രിയേലി ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ്‌

ബംഗളൂരു: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലില്‍ പങ്കാളിയായ മലയാളി ശാസ്ത്രജ്ഞന് അസ്രിയേലി ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ്. ഗുരുത്വതരംഗങ്ങളേക്കുറിച്ച് പഠനം നടത്തുന്ന ലേസര്‍ ഇന്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി (ലിഗോ) പ്രോജക്ടില്‍ അംഗമായ അജിത്ത് പരമേശ്വരനാണ് ഈ ബഹുമതി ലഭിച്ചത്. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് (സിഫാര്‍) നല്‍കുന്ന ഒരു ലക്ഷം ഡോളറിന്റെ സ്‌കോളര്‍ഷിപ്പ് ആണിത്.

രണ്ട് വര്‍ഷം കാലാവധിയുള്ള ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ച 15 പേരില്‍ ഏക ഇന്ത്യക്കാരനാണ് അജിത്ത്. ഗ്രാവിറ്റേഷണല്‍ തരംഗങ്ങളേക്കുറിച്ചുള്ള പഠനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട, സൈദ്ധാന്തിക മാതൃക നിര്‍മിക്കുന്നതിനു നിയോഗിക്കപ്പെട്ട സംഘത്തെ നയിച്ചത് അജിത്ത് ആയിരുന്നു. ലോകത്തെ ഏറ്റവും പ്രഗത്ഭരായ 400 ഗവേഷകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരമാണ് അസ്രിയേലി സ്‌കോളര്‍മാര്‍ക്ക് ലഭിക്കുന്നത്. സിഫാറിന്റെ ഗ്രാവിറ്റി ആന്‍ഡ് എക്‌സ്ട്രീം യൂണിവേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അജിത്ത് പറഞ്ഞു. ആസ്‌ട്രോഫിസിക്‌സിലും ഗ്രാവിറ്റിയിലും ലോകത്തെ മികച്ച ഗവേഷകരെയാണ് ഇവിടെ സഹപ്രവര്‍ത്തകരായി ലഭിക്കുന്നതെന്നും അജിത്ത് വ്യക്തമാക്കി.

എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്‌സിലെ പഠനത്തിനു ശേഷം ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍ നിന്നാണ് അജിത്ത് തന്റെ പിഎച്ച്ഡി കരസ്ഥമാക്കിയത്. അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു. ഗുരുത്വതരംഗങ്ങള്‍ കണ്ടെത്തിയ ലിഗോ പ്രോജക്ടില്‍ അംഗമായ അജിത്ത് ഈ ഗവേഷണങ്ങളുടെ ഭാഗമായി ബംഗളൂരുവില്‍ ആരംഭിച്ച ഐസിടിഎസില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍.