ഭീമാ ജൂവലറി ഉടമ കോണ്‍സുലേറ്റ് ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു; സ്വര്‍ണം ആര്‍ക്കെന്ന് കണ്ടെത്തണമെന്ന് സോഷ്യല്‍ മീഡിയ

യുഎഇ കോണ്സുലേറ്റിന്റെ ചടങ്ങില് ഭീമാ ജൂവലറി ഉടമ ഡോ.ബി.ഗോവിന്ദന് പങ്കെടുത്തത് വിവാദമാകുന്നു.
 | 
ഭീമാ ജൂവലറി ഉടമ കോണ്‍സുലേറ്റ് ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു; സ്വര്‍ണം ആര്‍ക്കെന്ന് കണ്ടെത്തണമെന്ന് സോഷ്യല്‍ മീഡിയ

യുഎഇ കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ ഭീമാ ജൂവലറി ഉടമ ഡോ.ബി.ഗോവിന്ദന്‍ പങ്കെടുത്തത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി എംഎല്‍എ ഒ.രാജഗോപാലും പങ്കെടുത്ത ചടങ്ങിലാണ് ജൂവലറി ഉടമയും പങ്കെടുത്തത്. രണ്ട് ജനപ്രതിനിധികള്‍ക്ക് ഇടയില്‍ നില്‍ക്കുന്നത് ജൂവലറി ഉടമയാണെങ്കില്‍ അദ്ദേഹത്തിന് എന്താണ് ഈ ചടങ്ങില്‍ കാര്യമെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു.

കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ സ്വര്‍ണ്ണക്കട മുതലാളിയുടെ സാന്നിധ്യം കേസില്‍ ഉള്‍പ്പെട്ട മുന്‍ ജീവനക്കാരുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നതിന് മുന്‍പ് ചര്‍ച്ചയാവേണ്ടതല്ലേയെന്ന് ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. പരിപാടികളില്‍ സ്വര്‍ണ്ണക്കട ഉടമയുടെ സാന്നിധ്യം, ബന്ധം, അങ്ങനെ ഒന്നുണ്ടെങ്കില്‍ കസ്റ്റംസ് ആ വഴിക്ക് അന്വേഷിക്കുന്നുണ്ടോയെന്നും ഹരീഷ് ചോദിക്കുന്നു.

പോസ്റ്റ് വായിക്കാം

UAE കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത്, ഭീമ ജ്വല്ലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ Dr.ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം? സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ട മുൻ കോണ്സുലേറ്റ് സ്റ്റാഫിന്റെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിക്കും മുൻപ്, ചർച്ചയാവേണ്ട ഒന്നല്ലേ ആ പരിപാടികളിൽ സ്വർണ്ണക്കട മുതലാളിയുടെ സാന്നിധ്യം? ബന്ധം?അങ്ങനെ ഒന്നുണ്ടോ?
കസ്റ്റംസ് ആ വഴിക്ക് അന്വേഷിക്കുന്നുണ്ടോ? മാധ്യമങ്ങൾ ഒന്നും പറയുന്നില്ലല്ലോ.ആ വഴിക്ക് അന്വേഷിക്കണമെന്ന് ഇതുവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞോ? പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ?
അദ്ദേഹത്തിന് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഏതെങ്കിലും തരത്തിൽ ഒരാക്ഷേപവും എനിക്കില്ല. എന്നാൽ ഈ ആംഗിളും അന്വേഷിക്കണം. എല്ലാം അന്വേഷിക്കട്ടെ, സത്യം കണ്ടെത്തട്ടേ.അതല്ലേ പൊതുജനതാല്പര്യം?

UAE കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത്, ഭീമ ജ്വല്ലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ…

Posted by Harish Vasudevan Sreedevi on Thursday, July 9, 2020

 

സ്വര്‍ണക്കള്ളക്കടത്താണോ എങ്കില്‍ അതൊരു നാസറോ ബഷീറോ ആവുമെന്നും സ്വപ്നക്കും സന്ദീപ് നായര്‍ക്കും കിട്ടുന്ന മതത്തിന്റെ പ്രിവിലേജ് ഇന്ത്യയില്‍ അവര്‍ക്കു മാത്രം ലഭിക്കുന്നതാണെന്ന് മുഹമ്മദ് ഷെരീഫ് പറയുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ ജനപ്രതിനിധികള്‍ക്കൊപ്പം നില്‍ക്കുന്നത് ഭീമ ജൂവലറി ഉടമ ഗോവിന്ദനാണ്. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ ഒരു സ്വര്‍ണ്ണക്കട മുതലാളി എന്തിന് പങ്കെടുത്തുവെന്ന് കേരളത്തിലെ ഒരു മനുഷ്യനും സംശയം ഉന്നയിക്കില്ലെന്നും മുഹമ്മദ് ഷെരീഫ് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

സ്വർണക്കള്ളക്കടത്താണോ എങ്കിൽ അതൊരു നാസറോ ബഷീറോ ആവും. കാസര്കോടുകാരൻ ആവാനാണ് സാധ്യത. അല്ലെങ്കിൽ മലപ്പുറം. സ്വർണം കടത്തിയത് ഒരു പ്രമുഖ ജ്വല്ലറിക്ക് വേണ്ടി. എങ്കിൽ ഉറപ്പിച്ചോ അത് മലബാർ ഗോൾഡ് തന്നെ. ഒരു സംശയവും വേണ്ട.വിവരവും വിദ്യാഭ്യാസവും ഉള്ളവരെന്ന് മേനി പറയുന്ന മലയാളികളുടെ പൊതു ധാരണയാണ് ഇത്. തിരുവന്തപുരത്തെ സ്വർണക്കടത്തിൽ നാസറോ ബഷീറോ ഇല്ലാത്തതു കൊണ്ട് മലദ്വാരം വഴി സ്വർണം കടത്തുന്നവർ എന്ന പഴിയിൽ നിന്നും ഒരു സമൂഹം രക്ഷപ്പെട്ടു.സ്വപ്നക്കും സന്ദീപ് നായർക്കും കിട്ടുന്ന മതത്തിന്റെ പ്രിവിലേജ് ഇന്ത്യയിൽ അവർക്കു മാത്രം ലഭിക്കുന്നതാണ്. അവർ ചെയ്ത തെറ്റിന് ഒരു സമൂഹത്തെ ആരും വളഞ്ഞിട്ടു ആക്രമിക്കില്ല.കേരളത്തിൽ നടക്കുന്ന സകല കള്ളക്കടത്തിന്റെയും പാപ ഭാരം ചുമക്കുന്ന മലബാർ ഗോൾഡ് മാത്രമല്ല നാട്ടിലുള്ളത്. UAE കോൺൺസുലേറ്റിൽ ജനപ്രധിനിതികൾക്കൊപ്പം നിൽക്കുന്നത് ഭീമ jwellery ഉടമ ഗോവിന്ദനാണ്. കൗൺസുലേറ്റിലെ ഒരു ചടങ്ങിൽ സ്വർണ്ണക്കട മുതലാളി എന്തിനു പങ്കടുത്തു എന്ന് കേരളത്തിലെ ഒരു മനുഷ്യനും സംശയിക്കില്ല, ചോദ്യം ഉന്നയിക്കില്ല…. അതാണ് മതം നൽകുന്ന പ്രിവിലേജ്. അല്ലെങ്കിൽ പരിരക്ഷ…….!സ്വർണക്കള്ളക്കടത്താണോ എങ്കിൽ അതൊരു നാസറോ ബഷീറോ ആവും. കാസര്കോടുകാരൻ ആവാനാണ് സാധ്യത. അല്ലെങ്കിൽ മലപ്പുറം. സ്വർണം കടത്തിയത്…

സ്വർണക്കള്ളക്കടത്താണോ എങ്കിൽ അതൊരു നാസറോ ബഷീറോ ആവും. കാസര്കോടുകാരൻ ആവാനാണ് സാധ്യത. അല്ലെങ്കിൽ മലപ്പുറം. സ്വർണം കടത്തിയത്…

Posted by Mohamed Shareef on Thursday, July 9, 2020

 

കള്ളക്കടത്തില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് വിവിധ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങിന്റെ ചിത്രത്തിലാണ് ഗോവിന്ദനും ഉള്ളത്. ചെന്നിത്തലയ്ക്കും രാജഗോപാലിനും ഇടയില്‍ അതിഥിയായാണ് അദ്ദേഹം നില്‍ക്കുന്നത്. യുഎഇ കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന പറഞ്ഞിരുന്നു.