ജീവനക്കാരില്ല; കേരളത്തിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ഓടുന്ന എട്ട് പാസഞ്ചര് ട്രെയിനുകള് റദ്ദാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ട്രെയിനുകള് റദ്ദാക്കുന്നതെന്നാണ് വിശദീകരണം. സര്വീസുകള് നടത്തുന്നതിന് ആവശ്യമാ എന്ജിന് ക്രൂ ഇല്ലെന്നാണ് റെയില്വേ അധികൃതര് പറയുന്നത്.
 | 

ജീവനക്കാരില്ല; കേരളത്തിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്നാണ് വിശദീകരണം. സര്‍വീസുകള്‍ നടത്തുന്നതിന് ആവശ്യമാ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

രണ്ട് മാസത്തേക്കാണ് ഇവ റദ്ദാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊല്ലം-കോട്ടയം മെമു, കൊല്ലം-എറണാകുളം മെമു, കോട്ടയം-കൊല്ലം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കൊല്ലം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്.

നൂറിലധികം എന്‍ജിന്‍ ക്രൂ തസ്തികകള്‍ നികത്താനുണ്ട്. നിയമനങ്ങള്‍ സമയബന്ധിതമായി നടത്താത്തതാണ് ഈ ഒഴിവുകള്‍ നികത്താനാകാത്തത്. ജോലിക്കാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനുകള്‍ റദ്ദാക്കുന്നത് ഇവരുടെ യാത്ര ദുരിതത്തിലാക്കും.

എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ തങ്ങളോടുള്ള സമീപനത്തില്‍ സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ ഏറെ പരാതികളുണ്ട്. ഈ സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് ദുരിതം രൂക്ഷമാക്കാനാണ് സാധ്യത.