”അമ്മാവാന്ന് വിളിയെടാ, അമ്മാവനെ ജോര്‍ജേന്ന് വിളിക്കുന്നോ?”; ചാനല്‍ ചര്‍ച്ചയില്‍ പി.സി.ജോര്‍ജും ജോസ് ടോമും നേര്‍ക്കുനേര്‍, വീഡിയോ

ജോസ് കെ. മാണിയുടെ എല്ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവര് ചര്ച്ചയില് പി.സി ജോര്ജും ബന്ധുകൂടിയായ കേരള കോണ്ഗ്രസ് നേതാവ് ജോസ് ടോമും നേര്ക്കുനേര്
 | 
”അമ്മാവാന്ന് വിളിയെടാ, അമ്മാവനെ ജോര്‍ജേന്ന് വിളിക്കുന്നോ?”; ചാനല്‍ ചര്‍ച്ചയില്‍ പി.സി.ജോര്‍ജും ജോസ് ടോമും നേര്‍ക്കുനേര്‍, വീഡിയോ

ജോസ് കെ. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജും ബന്ധുകൂടിയായ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോമും നേര്‍ക്കുനേര്‍. ചര്‍ച്ചക്കിടെ പി.സി.ജോര്‍ജിനെ ജോസ് ടോം പേര് വിളിച്ചപ്പോള്‍ ‘അമ്മാവാന്ന് വിളിക്കെടാ, അമ്മാവനെക്കേറി ജോര്‍ജേന്ന് വിളിക്കുന്നോ’ എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. പി.സി.ജോര്‍ജിന്റെ മറ്റു ചില വാദങ്ങള്‍ ഖണ്ഡിക്കാന്‍ ജോസ് ടോം ഇടപെട്ടപ്പോള്‍ ‘എന്റെ പെങ്ങളുടെ മകനല്ലേ, നീയിതില്‍ കൂടുതല്‍ പറയുമെന്ന് എനിക്കറിയാം’ എന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം ബന്ധുത്വം ഇവിടെ വേണ്ടെന്നും ചര്‍ച്ചയ്ക്കിരിക്കുന്നത് പാര്‍ട്ടികളെ പ്രതിനിധീകരിച്ചായതിനാല്‍ പരസ്പരം ബഹുമാനിക്കണമെന്നും ചര്‍ച്ച നയിച്ച സുരേഷ് കുമാര്‍ ഇരുവരോടും പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിയരുന്ന ജോസ് ടോം പുലിക്കുന്നേല്‍ എന്‍സിപിയുടെ മാണി സി കാപ്പനോട് പരാജയപ്പെട്ടിരുന്നു. ടപാലായില്‍ നിന്നെ നിര്‍ത്തി തോല്‍പിച്ചതാണ് ജോസ് കെ. മാണിയോടുള്ള എന്റെ വിരോധത്തിനുള്ള ഒരു കാരണം’ എന്നും ജോര്‍ജ് ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു.

വീഡിയോ കാണാം

https://www.facebook.com/rajeevan.madikai/videos/2227385704071750/