‘അച്ഛന്‍ കൊലപാതകിയാണെങ്കില്‍ അതിനുള്ളത് അനുഭവിക്കണം’; പീതാംബരന്റെ മകള്‍

പെരിയ ഇരട്ടക്കൊലപാതക കേസില് സിപിഎം ലോക്കല് കമ്മറ്റിയംഗം പീതാംബരന് പങ്കില്ലെന്ന് ആവര്ത്തിച്ച് കുടുംബം. പാര്ട്ടി അറിയാതെ പീതാംബരന് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു ആവര്ത്തിച്ച് വ്യക്തമാക്കുന്നു. അച്ഛന് അങ്ങനൊരു കൊലപാതകം ചെയ്യില്ലെന്നാണ് വിശ്വാസം എന്നാല് കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില് അതിനുള്ളത് അനുഭവിക്കണമെന്നും പീതാംബരന്റെ ഒമ്പതാം ക്ലാസുകാരിയായ മകള് ദേവിക പറഞ്ഞു. അല്പ്പ സമയം മുന്പാണ് പീതാംബരനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചത്.
 | 
‘അച്ഛന്‍ കൊലപാതകിയാണെങ്കില്‍ അതിനുള്ളത് അനുഭവിക്കണം’; പീതാംബരന്റെ മകള്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കുടുംബം. പാര്‍ട്ടി അറിയാതെ പീതാംബരന്‍ ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അച്ഛന്‍ അങ്ങനൊരു കൊലപാതകം ചെയ്യില്ലെന്നാണ് വിശ്വാസം എന്നാല്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ളത് അനുഭവിക്കണമെന്നും പീതാംബരന്റെ ഒമ്പതാം ക്ലാസുകാരിയായ മകള്‍ ദേവിക പറഞ്ഞു. അല്‍പ്പ സമയം മുന്‍പാണ് പീതാംബരനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചത്.

കൊലപാതകത്തിന് ഉപയോഗിച്ച് വാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പീതാംബരന്‍ തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെ അറസ്റ്റിലായവരെ പോലീസ് പിടികൂടിയതല്ലെന്നും ഹാജരാക്കിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ ആറ് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ഇവരാണെന്നാണ് പോലീസിന്റെ നിഗമനം.

കൂടുതല്‍ പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നടന്ന സംഘര്‍ഷത്തില്‍ പീതാംബരന്റെ കൈയൊടിഞ്ഞിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട ശരത് ലാല്‍. കൃപേഷിനെ പ്രതിയാക്കണമെന്ന് നേരത്തെ പീതാംബരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് വിസമ്മതിക്കുകയായിരുന്നു. ഈ സംഭവമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതാംബരന്‍ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.