”കിടക്കാന്‍ ഇടമില്ലെങ്കില്‍ തന്റെ കൂടെ വന്നാല്‍ മതി’; പരാതിക്കാരിയെ അപമാനിച്ച് തെന്മല എസ്.ഐ

പരാതി പറയാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി തെന്മല എസ്.ഐ വിവാദത്തില്. വീടില്ലെന്ന് പരാതി പറഞ്ഞപ്പോള് ലൈംഗികച്ചുവയോടെയുള്ള മറുപടിയായിരുന്നു എസ്.ഐ പ്രവീണ് നല്കിയത്. കിടക്കാന് സ്ഥലമില്ലെന്നും തനിക്ക് ഒരു വീടില്ലെന്നും കാട്ടി എസ്.ഐ യ്ക്ക് പരാതി നല്കാനെത്തിയ യുവതിയോട് കിടക്കാന് ഇടമില്ലെങ്കില് തന്റെ കൂടെ വന്നാല് മതിയെന്നും സ്ഥലം താന് കാണിച്ചുതരാമെന്നുമാണ് എസ്.ഐ പ്രവീണ് പറഞ്ഞുവെന്നാണ് ആരോപണം.
 | 

”കിടക്കാന്‍ ഇടമില്ലെങ്കില്‍ തന്റെ കൂടെ വന്നാല്‍ മതി’; പരാതിക്കാരിയെ അപമാനിച്ച് തെന്മല എസ്.ഐ

കൊല്ലം: പരാതി പറയാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി തെന്മല എസ്.ഐ വിവാദത്തില്‍. വീടില്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ലൈംഗികച്ചുവയോടെയുള്ള മറുപടിയായിരുന്നു എസ്.ഐ പ്രവീണ്‍ നല്‍കിയത്. കിടക്കാന്‍ സ്ഥലമില്ലെന്നും തനിക്ക് ഒരു വീടില്ലെന്നും കാട്ടി എസ്.ഐ യ്ക്ക് പരാതി നല്‍കാനെത്തിയ യുവതിയോട് കിടക്കാന്‍ ഇടമില്ലെങ്കില്‍ തന്റെ കൂടെ വന്നാല്‍ മതിയെന്നും സ്ഥലം താന്‍ കാണിച്ചുതരാമെന്നുമാണ് എസ്.ഐ പ്രവീണ്‍ പറഞ്ഞുവെന്നാണ് ആരോപണം.

എസ്‌ഐ ക്കെതിരെ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുനലൂര്‍ ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജനമൈത്രി പോലീസിന്റെ ആളുകളോടുള്ള ഇടപെടലിനെതിരെ സമീപകാലത്ത് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ബൈക്ക് യാത്രികര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ പോലീസുകാരനെതിരെ നേരത്തെ നടപടി എടുത്തിരുന്നു.