പെട്ടിമുടിയില്‍ കനത്ത മഴ, വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

വെള്ളിയാഴ്ച പുലര്ച്ചെ മണ്ണിടിച്ചില് ദുരന്തമുണ്ടായ പെട്ടിമുടിയില് വീണ്ടും മണ്ണിടിച്ചില്.
 | 
പെട്ടിമുടിയില്‍ കനത്ത മഴ, വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

ഇടുക്കി: വെള്ളിയാഴ്ച പുലര്‍ച്ചെ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍. പ്രദേശത്ത് കനത്ത മഴ തുടരുകയാണെന്നാണ് വിവരം. മലമുകളില്‍ നിന്ന് കല്ലും മണ്ണും വെള്ളവും ഒലിച്ചിറങ്ങുകയാണ്. വനത്തില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത രീതിയിലേക്ക് മാറിയതിനാല്‍ പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് മാത്രമേ നിലവില്‍ പ്രദേശത്ത് നില്‍ക്കാന്‍ അനുമതിയുള്ളു. കാലാവസ്ഥ മോശമായതിനാല്‍ ഇന്ന് വൈകിട്ട് 6 മണി വരെ മാത്രമേ തെരച്ചില്‍ നടത്തുകയുള്ളു. രാജമല മുതല്‍ പെട്ടിമുടി വരെ റോഡില്‍ വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

അതിനാല്‍ മഴ വീണ്ടും ശക്തമാകും. ദേശീയ ദുരന്തനിവാരണ സേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നത്.