പെട്ടിമുടിയിലെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടി

പെട്ടിമുടിയില് ഉരുള്പൊട്ടലുണ്ടായ പ്രദേശത്ത് നിന്നുള്ള ആദ്യ ദൃശ്യങ്ങള് പുറത്ത്.
 | 
പെട്ടിമുടിയിലെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്; രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടി

മൂന്നാര്‍: പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍മഞ്ഞും തുടരുകയാണ്. രാത്രി 12 മണിക്കും 4 മണിക്കും ഇടയിലാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായതെന്നാണ് സൂചന. കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ലയങ്ങളില്‍ 83 പേരോളം ഉണ്ടായിരുന്നുവെന്നാണ് സൂചന. ലയങ്ങളും ക്യാന്റീനും ഏകദേശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ 5 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 10 പേരെ രക്ഷപ്പെടുത്തി.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പലയിടത്തും മണ്ണിടിഞ്ഞിട്ടുള്ളതിനാല്‍ ജെസിബികള്‍ പോലും സാവധാനത്തിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഏലപ്പാറയില്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന ദുരന്തനിവാരണ സേനയെ പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവര്‍ എത്തിച്ചേരാന്‍ വൈകും. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രി വ്യോമസേനയുടെ സഹായം തേടിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ കാണാം