വിവാദ പ്രസംഗം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍

വിവാദ പ്രസംഗത്തില് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ്.ശ്രീധരന്പിള്ള ഹൈക്കോടതിയില്. കോഴിക്കോട് കസബ പോലീസാണ് പിള്ളക്കെതിരെ കേസെടുത്തത്. മരവികാരം ഇളക്കിവിടുന്ന പ്രസംഗത്തിനാണ് കേസ്. യുവമോര്ച്ച പരിപാടിയില് നടത്തിയ പ്രസംഗം ദുരുദ്ദേശ്യത്തോടെയുള്ളതല്ലെന്ന് പിള്ള കോടതിയില് പറഞ്ഞു.
 | 
വിവാദ പ്രസംഗം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍

കൊച്ചി: വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍. കോഴിക്കോട് കസബ പോലീസാണ് പിള്ളക്കെതിരെ കേസെടുത്തത്. മരവികാരം ഇളക്കിവിടുന്ന പ്രസംഗത്തിനാണ് കേസ്. യുവമോര്‍ച്ച പരിപാടിയില്‍ നടത്തിയ പ്രസംഗം ദുരുദ്ദേശ്യത്തോടെയുള്ളതല്ലെന്ന് പിള്ള കോടതിയില്‍ പറഞ്ഞു.

ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പിള്ളക്കെതിരെ കൊച്ചിയിലും കോഴിക്കോടും പോലീസിന് പരാതികള്‍ ലഭിച്ചിരുന്നു. കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് പരാതികള്‍ക്ക് കാരണമായത്. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിടുന്ന കാര്യം തന്ത്രി തന്നോട് ഫോണില്‍ വിളിച്ചു ചോദിച്ചിരുന്നുവെന്നും തന്റെ ഉറപ്പിലാണ് നടയടച്ചിടുമെന്ന തീരുമാനം തന്ത്രി സ്വീകരിച്ചതെന്നുമാണ് പിള്ള പറഞ്ഞത്. സര്‍ക്കാരിനെയും പോലീസിനെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഈ തീരുമാനമായിരുന്നെന്നും പിള്ള പറഞ്ഞു.