ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനമാണ് അന്തിമ വിധി കര്‍ത്താക്കള്‍; പിണറായി വിജയന്‍

ചാനലില് കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങള് തന്നെയാണ് അന്തിമ വിധികര്ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്.ഡി.എഫിന്റെ വിജയമെന്നും പിണറായി പറഞ്ഞു. സജി ചെറിയാന് വന്ഭൂരിപക്ഷത്തില് വിജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ എല്ഡിഎഫ് സര്ക്കാരിനെതിരെ മാധ്യമങ്ങള് തെറ്റായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
 | 

ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനമാണ് അന്തിമ വിധി കര്‍ത്താക്കള്‍; പിണറായി വിജയന്‍

തിരുവനന്തപുരം: ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്നും പിണറായി പറഞ്ഞു. സജി ചെറിയാന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ തെറ്റായ പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പിലെ വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ വികസന നയങ്ങളെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവെന്നതാണ് ചെങ്ങന്നൂരിലെ വിജയം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. അതിനാലാണ് എല്‍.ഡി.എഫിനെ എല്ലാവരും പിന്തുണച്ചതെന്നും പിണറായി പറഞ്ഞു.

ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ മാത്രം 2353 വോട്ടിന്റെ ഭൂരിപക്ഷമാണ് സജി ചെറിയാന്‍ നേടിയത്. അദ്ദേഹത്തിന്റെ ബൂത്തില്‍ സജി ചെറിയാന്‍ 487 വോട്ട് നേടിയപ്പോള്‍ 280 വോട്ട് മാത്രമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡി. വിജയകുമാര്‍ നേടിയത്. ഇത് ജനങ്ങളുടെ ചെന്നിത്തല വിരുദ്ധ വികാരത്തെ തുറന്നു കാണിക്കുന്നതാണെന്നും പിണറായി പറഞ്ഞു.

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചത്. ബിജെപിയുടെ വോട്ടുകള്‍ ചോര്‍ന്നതും കോണ്‍ഗ്രസിന് പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയാതിരുന്നതും സജി ചെറിയാന് സഹായകമായി.