കണ്ണൂരിലെ അക്രമം അമർച്ച ചെയ്യും: ചെന്നിത്തല

കണ്ണൂരിലെ അക്രമം അമർച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലും കാസർകോടും നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ആസൂത്രിതമാണ്. ഒരു പ്രകോപനവുമില്ലാതെ ബി.ജെ.പിയും സി.പി.എമ്മും സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയാണെന്നും അക്രമം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 | 
കണ്ണൂരിലെ അക്രമം അമർച്ച ചെയ്യും: ചെന്നിത്തല

 

തിരുവനന്തപുരം: കണ്ണൂരിലെ അക്രമം അമർച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരിലും കാസർകോടും നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ആസൂത്രിതമാണ്. ഒരു പ്രകോപനവുമില്ലാതെ ബി.ജെ.പിയും സി.പി.എമ്മും സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയാണെന്നും അക്രമം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങൾ ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം നൽകുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യില്ല. ആക്രമമുണ്ടായാൽ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ക്രമസമാധാന നില തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഇരുപാർട്ടികളും പിൻമാറണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. സംഭവം കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര വകുപ്പിന് വീഴ്ച്ചപറ്റിയിട്ടില്ലെന്നും സംഘർഷം നേരിടാൻ പോലീസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാസർകോട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കണ്ണൂരിലുൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷം രൂക്ഷമായത്. പലയിടത്തും ബോംബേറു മുതൽ കത്തിക്കുത്തുവരെയുള്ള അക്രമ സംഭവങ്ങൾ ഉണ്ടായി.