ലുലു മാള്‍ കയ്യേറിയ ഇടപ്പള്ളി തോടും കോച്ചാപ്പള്ളി തോടും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ഹര്‍ജി; സര്‍വേ വകുപ്പിനെ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി

ലുലു മാളിന് വേണ്ടി ഇടപ്പള്ളി തോട്ടില് നടത്തിയിട്ടുള്ള കയ്യേറ്റവും കോച്ചാപ്പള്ളി തോടും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില് ഹര്ജി.
 | 
ലുലു മാള്‍ കയ്യേറിയ ഇടപ്പള്ളി തോടും കോച്ചാപ്പള്ളി തോടും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ഹര്‍ജി; സര്‍വേ വകുപ്പിനെ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ലുലു മാളിന് വേണ്ടി ഇടപ്പള്ളി തോട്ടില്‍ നടത്തിയിട്ടുള്ള കയ്യേറ്റവും കോച്ചാപ്പള്ളി തോടും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ സര്‍വേ വകുപ്പിനെയും കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു. തോടുകള്‍ കയ്യേറ്റമൊഴിപ്പിച്ച് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കനത്ത മഴയില്‍ ഇവയിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടാല്‍ നഗരം വെള്ളക്കെട്ടിലാകുമെന്ന് കെ.ടി.ചെഷയര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഹൈക്കോടതി റവന്യൂ അധികൃതരുടെ വിശദീകരണവും ആവശ്യപ്പെട്ടു. തീരപ്രദേശ കൈകാര്യ അതോറിറ്റിയുടെ നേതൃത്വത്തില്‍ തോടുകള്‍ പഴയ സര്‍വേ പ്രകാരം അളക്കണമെന്നും കയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തോടുകളുട കയ്യേറ്റമൊഴിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ലുലു ഗ്രൂപ്പ് ചെയര്‍മാനായ എം.എ.യൂസഫലിയുടെ സ്വദേശമായ നാട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വൈ മാളിന് വേണ്ടി നികത്തിയ തോട് മൂലം വെള്ളക്കെട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പഞ്ചായത്ത്, റവന്യൂ അധികൃതര്‍ ഇടപെട്ട് തോട് പൂര്‍വ്വസ്ഥിതിയിലാക്കിയിരുന്നു.