കവിത കാര്‍ണിവല്‍ രണ്ടാം പതിപ്പ് ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പിയില്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

രണ്ടാമത് കവിത കാര്ണിവല് ജനുവരി 26 മുതല് 29 വരെ പട്ടാമ്പി സര്ക്കാര് സംസ്കൃത കോളജില് നടക്കും. കവികളുടെയും ആസ്വാദകരുടെയും സംഗമമാണ് കാര്ണിവലില് നടക്കുന്നത്. കവിതാവിഷ്കാരത്തിലും ആസ്വാദനത്തിലും നിലനില്ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്ണവലിന്റെ ലക്ഷ്യം. നാലു രാപ്പകലുകളിലായാണ് കവിതയുടെ കാര്ണിവലിന്റെ രണ്ടാം ലക്കം സംഘടിപ്പിക്കുന്നത്. കെ.സച്ചിദാനന്ദന് മുഖ്യ ഉപദേഷ്ടാവും സന്തോഷ്. എച്ച്.കെ കണ്വീനറുമായി പരിപാടിയുടെ നടത്തിപ്പിനായി ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ട്.
 | 

കവിത കാര്‍ണിവല്‍ രണ്ടാം പതിപ്പ് ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പിയില്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

പാലക്കാട്: രണ്ടാമത് കവിത കാര്‍ണിവല്‍ ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ നടക്കും. കവികളുടെയും ആസ്വാദകരുടെയും സംഗമമാണ് കാര്‍ണിവലില്‍ നടക്കുന്നത്. കവിതാവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണവലിന്റെ ലക്ഷ്യം. നാലു രാപ്പകലുകളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം ലക്കം സംഘടിപ്പിക്കുന്നത്. കെ.സച്ചിദാനന്ദന്‍ മുഖ്യ ഉപദേഷ്ടാവും സന്തോഷ്. എച്ച്.കെ കണ്‍വീനറുമായി പരിപാടിയുടെ നടത്തിപ്പിനായി ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ട്.

എം. ആര്‍. അനില്‍കുമാര്‍, പി.പി.രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, പി.പി. പ്രകാശന്‍, അനിത തമ്പി, ടി.ജി.നിരഞ്ജന്‍, പി.രാമന്‍, എം. ആര്‍. അനില്‍കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. പട്ടാമ്പി എം. എല്‍. എ. മുഹമ്മദ് മൊഹ്‌സിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും സാംസ്‌കാരിക സംഘടനകളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും പൗരപ്രമുഖരെയും ഉള്‍പ്പെടുത്തി ഒരു സംഘാടകസമിതി ജനുവരി 3 ന് രൂപീകരിക്കും.

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജിലെ മലയാള വിഭാഗവും മലയാളനാട് വെബ് കമ്യൂണിറ്റിയും ചേര്‍ന്നായിരുന്നു കാര്‍ണിവലിന്റെ ഒന്നാം പതിപ്പ് 2016 ഏപ്രിലില്‍ സംഘടിപ്പിച്ചത്. മലയാളത്തിലെ പുതുകവിതയുടെ 25 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ കാര്‍ണിവല്‍ സമീപകാലത്ത് കേരളത്തില്‍ നടന്ന ഏറ്റവും വിപുലമായ കവിസഹൃദയ സംഗമമായിരുന്നു. മുതിര്‍ന്ന കവികളായ ആറ്റൂര്‍ രവിവര്‍മ്മ, കെ. എ. ജയശീലന്‍ എന്നിവരോടൊപ്പം തൊണ്ണൂറുകളോടെ പുതിയ കവിതാ സാഹിത്യ രംഗത്ത് പ്രത്യക്ഷപ്പെട്ട പി. പി. രാമചന്ദ്രന്‍, ടി. പി. രാജീവന്‍, പി. രാമന്‍, എസ്. ജോസഫ്, സാവിത്രി രാജീവന്‍, അന്‍വര്‍ അലി, കെ. ആര്‍. ടോണി, റഫീക്ക് അഹമ്മദ് തുടങ്ങിയവരും ഇരുനൂറോളം കവികളും അതിലുമേറെ കാവ്യാസ്വാദകരും മൂന്നു ദിവസത്തെ കാര്‍ണിവെലിന് എത്തിച്ചേര്‍ന്നു.

പുതുകവിതയുടെ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ എന്ന പൊതുവിഷയത്തെ ആസ്പദമാക്കി സെമിനാറുകളും പ്രഭാഷണങ്ങളും സംവാദങ്ങളും കാര്‍ണിവലില്‍ നടന്നു. അക്കാദമിക് സെമിനാറുകള്‍ക്കു പുറമേ, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍ ഒരേസമയം വ്യത്യസ്ത വേദികളിലായി കവിതാവതരണം, പുസ്തകപ്രദര്‍ശനം, ചിത്രപ്രദര്‍ശനം എന്നിവയുമുണ്ടായി. മുഴുവന്‍ പരിപാടിയും ഡോക്യുമെന്റ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ സംഗ്രഹം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള പരിശ്രമം നടന്നുവരികയാണ്.

കാര്‍ണിവല്‍ രൂപരേഖ

1. ദക്ഷിണേന്ത്യന്‍ ഭാഷാകവികളുടെ മുഖാമുഖ വിവര്‍ത്തനന ശില്‍പശാല: തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും കവികള്‍ ഒത്തു ചേര്‍ന്നു തങ്ങളുടെ കവിതകള്‍ ദ്വിഭാഷിയുടെ സഹായത്തോടെയോ അല്ലാതെയോ നേരിട്ടു മൊഴിമാറ്റം ചെയ്ത് അവതരിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി ഈ ശില്‍പശാലാ നിര്‍വഹണം ഏറ്റെടുത്തിട്ടുണ്ട്. 21 കവികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുക്കും

2. പ്രദര്‍ശനം: കവിതയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍,സിനിമ, വിഡിയോ, ചിത്രം, ഇന്സ്റ്റലേഷന്‍, പോസ്റ്റര്‍, ഗ്രാഫിറ്റി, മ്യൂസിയം എന്നിവക്ക് വെവ്വേറെ പ്രദര്‍ശനശാലകള്‍. കലയും കവിതയും സംബന്ധിച്ച സംഭാഷണങ്ങള്‍ ബിനാലെ ഫൗണ്ടേഷന്‍ ഏറ്റെടുത്തിട്ടുണ്ട്.

3. അവതരണം: പോയട്രി തിയ്യേറ്റര്‍, കവിതകളുടെ നൃത്താവിഷ്‌കാരം, പോയട്രി പെര്‍ഫോമന്‍സ് എന്നിങ്ങനെ വ്യത്യസ്ത വേദികള്‍. കേരള സംഗീത നാടക അക്കാദമി സഹകരിക്കാമെന്ന് ഏറ്റിട്ടുണ്ട്. കൂടാതെ വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണം പ്രതീക്ഷിക്കുന്നു

4. പാരായണം, ആലാപനം: സ്വന്തം കവിതകളോ പ്രിയപ്പെട്ട കവിതകളോ ആലപിക്കാനും വായിക്കാനും ഉള്ള തുറന്ന വേദി. തത്സമയ ഓണ്‍ലൈന്‍ കവിസമ്മേളനം. ഡി വിനയചന്ദന്‍ കാവ്യോത്സവം.

5. സെമിനാര്‍: സമകാലീന പ്രവണതകളെ ആധാരമാക്കി കവിതയുടെ ഭാവിയെക്കുറിച്ചുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കുന്ന പ്രബന്ധങ്ങള്‍, പ്രഭാഷണങ്ങള്‍. കോളേജ് വിദ്യാഭ്യാസവകുപ്പ് ധനസഹായം നല്‍കുന്നു.

6. മുഖാമുഖം: പ്രിയകവികളോടൊത്ത് സംവദിക്കാനുള്ള ചെറുസദസ്സുകള്‍

7. കാര്‍ണിവല്‍ പുസതകം: പങ്കെടുക്കുന്ന അതിഥികളെയും പരിപാടികളെയും പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളത്.

8. ഒരു സീനിയര്‍ കവിയെ ആദരിക്കുകയും അദ്ദേഹത്തിന്റെ കാവ്യജീവിതത്തെ വിലയിരുത്തുകയും ചെയ്യുന്ന പ്രത്യേക സെഷന്‍.

9. കവിസന്ധി ഇന്‍ഡ്യയിലെ ഒരു പ്രമുഖ കവിയുടെ സര്‍ഗജീവിതം ആസ്പ്ദമാക്കി ആ കവിയുമായി നടത്തുന്ന സംവാദം കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ.

10. കുട്ടികളുടെ കാര്‍ണിവല്‍ രചനാമല്‍സരങ്ങള്‍ കാവ്യാലാപനം അവതരണം ചിത്രംവര

11. കവിസംവാദങ്ങളും പൊതുസംവാദങ്ങളും കവിതാ നിരൂപണം സൈബര്‍ കാവ്യവ്യവഹാരങ്ങള്‍ കവിതാവിവര്‍ത്തനം കാവ്യാലാപനങ്ങളിലെ മലയാളിസംസ്‌കാരം തുടങ്ങിയ പല വിഷയങ്ങളില്‍

2017 ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പിയില്‍ നടക്കുന്ന രണ്ടാമത് കവിതയുടെ കാര്‍ണിവലില്‍ പ്രതിനിധികളായി പങ്കെടുക്കുന്നതിന് ഓണ്‍ ലൈന്‍ രജിസ്‌റ്റ്രേഷന്‍ ആരംഭിച്ചിരിക്കുന്നു. https://www.formget.com/app/form/share/WB2o-229358/a/span ഈ ലിങ്കിലാണു രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. കാര്‍ണിവലിലും അനുബന്ധ സെമിനാറുകളിലും അവതരിപ്പിക്കാനാഗ്രഹിക്കുന്ന നിങ്ങളുടെ കവിതകള്‍, വിവര്‍ത്തനങ്ങള്‍, പഠനപ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്യുകയുമാവാം.