കവിത മോഷ്ടിച്ചെന്ന് ആരോപണം; പുരോഗമന കലാസാഹിത്യ സംഘം നേതാവിനെതിരെ പരാതി

മലയാളത്തില് വീണ്ടും കവിതാ മോഷണ വിവാദം
 | 
കവിത മോഷ്ടിച്ചെന്ന് ആരോപണം; പുരോഗമന കലാസാഹിത്യ സംഘം നേതാവിനെതിരെ പരാതി

കൊച്ചി: മലയാളത്തില്‍ വീണ്ടും കവിതാ മോഷണ വിവാദം. പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റും കെഎസ്ടിഎ നേതാവുമായ അജിത്രി ബാബുവിനെതിരെ പരാതിയുമായി കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്‍ രംഗത്തെത്തി. താന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാസമാഹാരത്തിലെ റോസ എന്ന കവിതയിലെ വരികള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഭത്തില്‍ അജിത്രിയുടെ പേരില്‍ പ്രസിദ്ധീകരിച്ച് കവിതയില്‍ ഉണ്ടെന്നാണ് സംഗീത് ആരോപിക്കുന്നത്.

കവിത മോഷ്ടിച്ചെന്ന് ആരോപണം; പുരോഗമന കലാസാഹിത്യ സംഘം നേതാവിനെതിരെ പരാതി

തുലാത്തുമ്പിയെന്ന പേരില്‍ വിദ്യാരംഭത്തില്‍ പ്രസിദ്ധീകരിച്ച കവിതയില്‍ തന്റെ കവിതയിലെ 8 വരികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംഗീത് രവീന്ദ്രന്‍ പറയുന്നത്. കവിത മോഷണമാണെന്നും അത് പ്രസിദ്ധീകരിച്ചതിലൂടെ വിദ്യാരംഭത്തിന് സംഭവിച്ച പിഴവ് മാസികയിലൂടെ തന്നെ പരിഹരിക്കണമെന്നും കാട്ടി വിദ്യാഭ്യാസമന്ത്രിക്ക് സംഗീത് പരാതി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഈ വരികള്‍ സംഗീതുമായി ചേര്‍ന്ന് എഴുതിയതാണെന്ന് അജിത്രി പ്രതികരിച്ചു. കാര്യങ്ങള്‍ നിയമവിധേയമായി പോകട്ടെയെന്നാണ് അജിത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.