ഡ്രൈവറെ മരണത്തിന് വിട്ടുകൊടുത്ത് മദ്യക്കുപ്പികള്‍ സംരക്ഷിച്ചു; നാടുകാണി അപകടത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം

503 കെയ്സ് ബിയറുമായി ഇയ്യനാട് ബിവറേജസ് വില്പനശാലയിലേക്ക് വരികയായിരുന്നു ലോറി. നാടുകാണിയില് വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു
 | 
ഡ്രൈവറെ മരണത്തിന് വിട്ടുകൊടുത്ത് മദ്യക്കുപ്പികള്‍ സംരക്ഷിച്ചു; നാടുകാണി അപകടത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം

ഇടുക്കി: കുളമാവ് നാടുകാണിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിക്കാനിടയാക്കിയത് പോലീസിന്റെ ശ്രദ്ധക്കുറവെന്ന് ആരോപണം. ബീവറേജ് ഔട്ട്‌ലെറ്റിലേക്ക് മദ്യക്കുപ്പികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞാണ് താടുപുഴ വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയില്‍(47) മരിച്ചത്. മദ്യക്കുപ്പികള്‍ കൈക്കാലാക്കുമെന്ന് ഭയന്ന് പോലീസ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാരെ അനുവദിച്ചില്ല.

ലോറിയില്‍ നിന്ന് വീണ കുപ്പികള്‍ക്കിടയില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നതായി അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞെങ്കിലും മുഖവിലക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഇസ്മായിലിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഡ്രൈവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറിക്കാണുമെന്നായിരുന്നു പോലീസിന്റെ വാദംമെന്ന് നാട്ടുകാരും പറയുന്നു. അതിനിടെ ഇസ്മായീല്‍ രക്ഷപ്പെട്ടതായി ബന്ധു വിവരം അറിയിച്ചിരുന്നെന്നും പോലീസ് പറയുന്നുണ്ട്. സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് ഇസ്മായിലിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

503 കെയ്‌സ് ബിയറുമായി ഇയ്യനാട് ബിവറേജസ് വില്‍പനശാലയിലേക്ക് വരികയായിരുന്നു ലോറി. നാടുകാണിയില്‍ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. 100 കുപ്പി ബിയര്‍ പൊട്ടാതെ ലഭിച്ചതെന്നും അവ ബീവറേജസിന് കൈമാറിയെന്നും പോലീസ് പറഞ്ഞു.