കന്യാസ്ത്രീ പീഡനം; ജലന്ധര്‍ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് ജലന്ധര് രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു. ജന്ധറിലെത്തിയ അന്വേഷണ സംഘമാണ് ഇവരുടെ മൊഴിയെടുത്തത്. ബിഷപ്പില് നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള് നേരിട്ടതായി അറിയാമെന്നും പരാതിയില് കഴമ്പുണ്ടെന്നും വൈദികര് മൊഴി നല്കിയതായാണ് വിവരം.
 | 

കന്യാസ്ത്രീ പീഡനം; ജലന്ധര്‍ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ രൂപതയിലെ വൈദികരുടെ മൊഴിയെടുത്തു. ജന്ധറിലെത്തിയ അന്വേഷണ സംഘമാണ് ഇവരുടെ മൊഴിയെടുത്തത്. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതായി അറിയാമെന്നും പരാതിയില്‍ കഴമ്പുണ്ടെന്നും വൈദികര്‍ മൊഴി നല്‍കിയതായാണ് വിവരം.

ഉച്ചയ്ക്ക് ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യലെന്നാണ് കരുതുന്നത്. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും.

കന്യാസ്ത്രീയുടെ പരാതി ലഭിച്ച് ഒന്നര മാസത്തിനു ശേഷമാണ് ബിഷപ്പിനരികില്‍ പോലീസ് എത്തുന്നത്. അതേ സമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകള്‍ പരന്നതോടെ വിശ്വാസികള്‍ രൂപതാ ആസ്ഥാനത്തേക്ക് പ്രവഹിക്കുകയാണ്. പഞ്ചാബ് പോലീസിന്റെ സായുധ വിഭാഗം ഇതേത്തുടര്‍ന്ന് പ്രദേശത് ക്യാമ്പ് ചെയ്യുന്നുണ്ട്.