വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയ മാര്‍ച്ച്; പരിപാടി പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം

പ്രണയ ദിനത്തില് വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്ത്ഥികള്. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്ത്ഥികള് രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്ത്ഥമയുമായി മാര്ച്ച് നടത്താനായിരുന്നു വിദ്യാര്ത്ഥികളുടെ തീരുമാനം. എന്നാല് ഈ മാര്ച്ച് പൊലീസ് തടഞ്ഞു.
 | 

വാലന്റൈന്‍സ് ദിനത്തില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയ മാര്‍ച്ച്; പരിപാടി പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷം

കൊച്ചി: പ്രണയ ദിനത്തില്‍ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സദാചാര ഗുണ്ടായിസത്തിനെതിരെയാണ് വ്യത്യസ്ഥമായ പ്രതിഷേധ പരിപാടിയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്. സെന്റ് തെരേസാസ് കോളെജിലേക്ക് പ്രണയാഭ്യര്‍ത്ഥമയുമായി മാര്‍ച്ച് നടത്താനായിരുന്നു വിദ്യാര്‍ത്ഥികളുടെ തീരുമാനം. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞു.

അതേസമയം ഇത്തവണ മറ്റൊരു കോളേജിലേക്കും മാര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ലോ കേളേജിനകത്ത് തന്നെ പരിപാടി സംഘടിപ്പിക്കാനാണ് ആലോചിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഗേറ്റിന് പുറത്ത് വെച്ച് പൊലീസ് വിദ്യാര്‍ത്ഥികളെ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പൊലീസ് കോളേജ് ഗേറ്റിന് മുന്നില്‍ കാവല്‍ നില്‍ക്കുകയായിരുന്നു.

നേരത്തെ റാലി നടത്താന്‍ കോളെജ് പ്രിന്‍സിപ്പാള്‍ അനുമതി നിഷേധിച്ചിരുന്നു. പൊലീസിനെ ക്യാമ്പസിനകത്തേക്ക് വിളിച്ചു വരുത്തിയ കോളെജ് പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു.