വടിവാളുകളും തോക്കും മാരകായുധങ്ങളും പ്രദര്‍ശിപ്പിച്ച് ആയുധപൂജ നടത്തി തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ്; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

ആയുധപൂജയുടെ പേരില് മാരകായുധങ്ങള് പ്രദര്ശിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്.
 | 
വടിവാളുകളും തോക്കും മാരകായുധങ്ങളും പ്രദര്‍ശിപ്പിച്ച് ആയുധപൂജ നടത്തി തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ്; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

ആയുധപൂജയുടെ പേരില്‍ മാരകായുധങ്ങള്‍ പ്രദര്‍ശിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്. വടിവാളുകള്‍, അമ്പും വില്ലും, മഴു, കത്തികള്‍, തോക്കുകള്‍, പിസ്റ്റളുകള്‍ തുടങ്ങിയവയാണ് ആയുധപൂജയെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ പേരില്‍ കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് കേരളത്തിലാണോ എന്ന കാര്യം വ്യക്തമല്ല. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന പേരില്‍ പ്രവീണ്‍ തൊഗാഡിയ സ്ഥാപിച്ച സംഘടനയില്‍ അംഗമായിരുന്ന ഇയാള്‍ ഇപ്പോള്‍ ഹിന്ദു സേവാകേന്ദ്രം എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്.

പോസ്റ്റില്‍ കേരള പോലീസിനെ ടാഗ് ചെയ്തും നിരവധി പേര്‍ കമന്റുകള്‍ ഇടുന്നുണ്ട്. ആയുധം താഴെ വെയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത് എന്നാണ് പോസ്റ്റില്‍ ഇയാള്‍ കുറിച്ചിരിക്കുന്നത്. ഈ വാചകങ്ങളില്‍ കലാപാഹ്വാനത്തിന് കേസെടുക്കാമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

ഡല്‍ഹി കേരള ഹൗസ് ക്യാന്റീനില്‍ ബീഫ് വിളമ്പുന്നു എന്ന ആരോപണം ഉന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തയാള്‍ കൂടിയാണ് അഭിഭാഷകനായ പ്രതീഷ് വിശ്വനാഥ്. ശബരിമലയിലും സംഘര്‍ഷങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്ന ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു…

Posted by Pratheesh Vishwanath on Saturday, October 24, 2020