സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ല: അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയുടെ അമ്മ

പ്രേമം സിനിമയുടെ വ്യാജന് ഇന്റര്നെറ്റില് അപ് ലോഡ് ചെയതുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില് പോലീസിനെതിരേ കുട്ടിയുടെ അമ്മ രംഗത്ത്. സിനിമ അപ് ലോഡ് ചെയ്യാന് വീട്ടില് കമ്പ്യൂട്ടറോ ഫോണോ ഇല്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. പ്രദേശത്തെ ഒരു പാട് പേരുടെ മൊബൈലില് സിനിമ എത്തിയിട്ടുണ്ട്. മകന് ആരുടെയോ കൈയില് നിന്ന് കിട്ടിയതാണ്. സിനിമ കണ്ടു എന്ന തെറ്റേ മകന് ചെയ്തിട്ടുള്ളൂ. സെന്സര് കോപ്പി എവിടെ നിന്നാണ് പോയതെന്നല്ലേ കണ്ടുപിടിക്കേണ്ടത്? അല്ലാതെ കുട്ടികളെ അറസ്റ്റ് ചെയ്തിട്ട് എന്ത് പ്രയോജനം എന്നും കുട്ടിയുടെ അമ്മ ചോദിച്ചു.
 | 
സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ല: അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിയുടെ അമ്മ

കൊല്ലം: പ്രേമം സിനിമയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയതുവെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരേ കുട്ടിയുടെ അമ്മ രംഗത്ത്. സിനിമ അപ് ലോഡ് ചെയ്യാന്‍ വീട്ടില്‍ കമ്പ്യൂട്ടറോ ഫോണോ ഇല്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. പ്രദേശത്തെ ഒരു പാട് പേരുടെ മൊബൈലില്‍ സിനിമ എത്തിയിട്ടുണ്ട്. മകന് ആരുടെയോ കൈയില്‍ നിന്ന് കിട്ടിയതാണ്. സിനിമ കണ്ടു എന്ന തെറ്റേ മകന്‍ ചെയ്തിട്ടുള്ളൂ. സെന്‍സര്‍ കോപ്പി എവിടെ നിന്നാണ് പോയതെന്നല്ലേ കണ്ടുപിടിക്കേണ്ടത്? അല്ലാതെ കുട്ടികളെ അറസ്റ്റ് ചെയ്തിട്ട് എന്ത് പ്രയോജനം എന്നും കുട്ടിയുടെ അമ്മ ചോദിച്ചു.

അറസ്റ്റിനെതിരേ നിയമ പോരാട്ടം നടത്തുവെന്നും അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തുവെന്ന് ആരോപിച്ച് കൊല്ലം സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 22നാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്.

സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്ന് ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐപി അഡ്രസ് വ്യാജമായി നിര്‍മിച്ചാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തതെന്നും പോലീസ് പറയുന്നു.

തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തില്‍ നിന്നാണ് തനിക്ക് പ്രേമത്തിന്റെ കോപ്പി ലഭിച്ചതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രേമത്തിന്റെ പകര്‍പ്പ് എവിടെ നിന്ന് ചോര്‍ന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല.