പേരാവൂര്‍ പീഡനം; പ്രതിയായ പുരോഹിതന്‍ ഫാ. റോബിന്‍ കുറ്റം സമ്മതിച്ചു

പേരാവൂരില് പ്ലസ് വണ് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയ സംഭവത്തില് അറസ്റ്റിലായ ഫാദര് റോബിന് വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. സംഭവം പുറത്തറിഞ്ഞതിനെ തുടര്ന്ന് ഒളിവില് പോയ വൈദികനെ തിങ്കളാഴ്ചയാണ് പോലീസ് ചാലക്കുടിയില്നിന്ന് പോലീസ് പിടികൂടിയത്. ഇയാള് കാനഡയിലേയ്ക്ക് രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പേരാവൂര് പീഡനത്തില് പെണ്കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി അധികൃതര്ക്കെതിരെയും വൈദികനെ രക്ഷപെടുത്താന് ശ്രമിച്ചവര്ക്കെതിരെയും പോലീസ് കേസെടുക്കും.
 | 

പേരാവൂര്‍ പീഡനം; പ്രതിയായ പുരോഹിതന്‍ ഫാ. റോബിന്‍ കുറ്റം സമ്മതിച്ചു

കണ്ണൂര്‍: പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരി (48) കുറ്റം സമ്മതിച്ചു. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് പോലീസ് ചാലക്കുടിയില്‍നിന്ന് പോലീസ് പിടികൂടിയത്. ഇയാള്‍ കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പേരാവൂര്‍ പീഡനത്തില്‍ പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവെച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും പോലീസ് കേസെടുക്കും.

പീഡനത്തിന് ഇരയായ പെണ്‍കുട്ടി കൂത്തുപറമ്പില്‍ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തുരാജ ആസ്പത്രിയിലാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചില്ല. ആവശ്യമായ നടപടക്രമങ്ങള്‍ പാലിക്കാതെ പ്രസവശേഷം കുഞ്ഞിനെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള ഇടപെടലുകളുടെ ഫലമായാണെന്നാണ് ഇക്കാര്യങ്ങളെല്ലാം രഹസ്യമാക്കി വെച്ചതെന്നാണ് പോലീസ് നിഗമനം. അന്വേഷണം ആരംഭിച്ചതോടെ രക്ഷപ്പെടാന്‍ ഫാ. റോബിന് വിവിധ സ്ഥലങ്ങളില്‍ നിന്നും സഹായം ലഭിച്ചതായും പോലീസ് പറയുന്നു.

കുട്ടികള്‍ക്കെതിരായ അക്രമം തടയുന്ന പോക്സോ വകുപ്പാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിനു ശേഷം റോബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.