നവംബര്‍ 22 മുതല്‍ സ്വകാര്യബസ് സമരം; ഗതാഗതമന്ത്രിയുമായി ഇന്ന് ചര്‍ച്ച

നവംബര് 22ന് പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില് ഇന്ന് ചര്ച്ച.
 | 
നവംബര്‍ 22 മുതല്‍ സ്വകാര്യബസ് സമരം; ഗതാഗതമന്ത്രിയുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: നവംബര്‍ 22ന് പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചര്‍ച്ച. സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്ക നിയമസഭയില്‍ വെച്ചായിരിക്കും ചര്‍ച്ച. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മിനിമം ബസ് ടിക്കറ്റ് നിരക്ക് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്റര്‍ ആയി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്.

ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായയിട്ടില്ലെന്നാണ് ബസുടമകള്‍ ആരോപിക്കുന്നത്.