സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഫെബ്രുവരി 4ന് പണിമു‍ടക്കും

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഫെബ്രുവരി 4ന് പണിമുടക്കുന്നു.
 | 
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഫെബ്രുവരി 4ന് പണിമു‍ടക്കും

തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഫെബ്രുവരി 4ന് പണിമുടക്കുന്നു. ബസുടമകളുടെ സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബസ് ചാർജ് വർ​ദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. വിഷയത്തില്‍ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും സംയുക്തസമരസമിതി ആരോപിക്കുന്നു.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കില്ല. വിദ്യാർത്ഥികൾക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.