ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; കേസ് വിധി പറയാന്‍ മാറ്റി

നടന് ദിലീപിന് ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള് പകര്ത്തിയ ഫോണ് കണ്ടെത്താത്തതിനാല് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. സംഭവത്തില് ദിലീപിന് പങ്കുണ്ടെന്നതിന് തെളിവുകള് ഉണ്ടെന്നും പ്രോസിക്യൂഷന് പറഞ്ഞു. കേസില് വാദം പൂര്ത്തിയായതിനാല് വിധി പറയാന് മാറ്റി.
 | 

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; കേസ് വിധി പറയാന്‍ മാറ്റി

കൊച്ചി: നടന്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നതിന് തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ വാദം പൂര്‍ത്തിയായതിനാല്‍ വിധി പറയാന്‍ മാറ്റി.

എല്ലാ സാക്ഷിമൊഴികളും ദിലീപിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പള്‍സര്‍ സുനിയും ദിലീപും നാല് തവണ കണ്ടതിന് തെളിവ് ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം ആക്രമിക്കപ്പെട്ട നടി പോലും വ്യക്തി വിരോധമില്ലെന്ന് പറഞ്ഞ സാഹചര്യത്തില്‍ ദിലീപിനെ എന്തിനാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ ചോദിച്ചു.

ദിലീപിനൊപ്പം ഒരു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടു എന്നത് ഗൂഢാലോചനയ്ക്ക് തെളിവാണോ എന്നും അദ്ദേഹം ചോദിച്ചു. ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള താക്കീത് ആണെന്ന മജിസ്‌ട്രേറ്റ് കോടതി പരാമര്‍ശത്തെ ഹൈക്കോടതി വിമര്‍ശിച്ചു. നിരീക്ഷണം വളരെ നേരത്തേയായിപ്പോയെന്നായിരുന്നു വിമര്‍ശനം.