ഫോണ്‍ കെണി; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ

ഫോണ് കെണി വിവാദത്തില് മംഗളം ചാനലിന്റെ ലൈസന്സ് റദ്ദാക്കാന് ശുപാര്ശ. വിഷയത്തില് അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന് നല്കിയ റിപ്പോര്ട്ടിലാണ് ശുപാര്ശയുള്ളത്. വാണിജ്യ താല്പര്യം കണക്കിലെടുത്താണ് ചാനല് മന്ത്രിയെ കുടുക്കിയതെന്ന് കമ്മീഷന് കണ്ടെത്തി. ചാനല് മേധാവി ആര്.അജിത് കുമാറിനെതിരെ കര്ശന നടപടിക്കും കമ്മീഷന് ശുപാര്ശ ചെയ്തു.
 | 

ഫോണ്‍ കെണി; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. വാണിജ്യ താല്‍പര്യം കണക്കിലെടുത്താണ് ചാനല്‍ മന്ത്രിയെ കുടുക്കിയതെന്ന് കമ്മീഷന്‍ കണ്ടെത്തി. ചാനല്‍ മേധാവി ആര്‍.അജിത് കുമാറിനെതിരെ കര്‍ശന നടപടിക്കും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചാനല്‍ ലോഞ്ച് ചെയ്ത ദിവസം മന്ത്രിയുടെ അശ്ലീല ഫോണ്‍ സംഭാഷണം എന്ന് പറഞ്ഞ് അജിത് കുമാര്‍ തന്നെ ചാനലില്‍ ഇക്കാര്യം അവതരിപ്പിച്ചുവെന്നും അതുകൊണ്ട് ഈ കെണിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം അജിത് കുമാറിനുണ്ടെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംപ്രേഷണ നിയമത്തിന്റെ ലംഘനം ചാനല്‍ നടത്തിയെന്നും ഫോണ്‍ കെണി സംസ്ഥാന പൊതുഖജനാവിന് നഷ്ടം വരുത്തിയെന്നും കമ്മീഷന്‍ പറയുന്നു.

ഇവ രണ്ടും കണക്കിലെടുത്ത് ചാനലിനെതിരെ നടപടിയെടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും നിര്‍ദേശമുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മികതയുടെ കാര്യത്തില്‍ മാത്രമാണ് എ.കെ.ശശീന്ദ്രനെതിരെ പരാമര്‍ശമുള്ളതെന്നാണ് സൂചന.